രത്ലാം: ഇന്ത്യയിലെ എല്ലാ വീടുകളിലും നിന്നുമാണ് മോദി തരംഗമുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "തരംഗമില്ലെന്നാണ് പണ്ഡിതശ്രേഷ്ഠര്‍ പറയുന്നത്. അത്തരം കഥകളൊക്കെ പടച്ചുവിടുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ആദ്യം അവര്‍ മോദി തരംഗമില്ലെന്ന് പറഞ്ഞു. പക്ഷേ വോട്ടിങ് ശതമാനം മുമ്പത്തേക്കാളും ഉയര്‍ന്നതോടെ അവര്‍ ഭയക്കാന്‍ തുടങ്ങി "- മോദി പറഞ്ഞു.
" എല്ലാ വീടുകളിലും മോദി തരംഗം " - നരേന്ദ്ര മോദി - Rahul Gandhi
അവസാനഘട്ട തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
സമൂഹത്തിലെ രണ്ട് വിഭാഗം ആളുകളാണ് ഈ റെക്കോഡ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്കറിയില്ല. കന്നി വോട്ട് ചെയ്യുന്ന എന്‍റെ സുഹൃത്തുക്കളാണ് ഒരു വിഭാഗം. ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ വാങ്ങി കൊടുത്ത സഹോദരനെ വിജയത്തിലെത്തിക്കാന്‍ വേണ്ടി വോട്ടു ചെയ്ത അമ്മമാരും സഹോദരിമാരുമാണ് രണ്ടാമത്തെ വിഭാഗം. അവര്‍ ഒന്നടങ്കം വോട്ടു ചെയ്യാനായി വന്നപ്പോള്‍ മോദി തരംഗമുണ്ടാകുന്നത് എവിടെ നിന്നാണെന്ന് ആ പണ്ഡിതശ്രേഷ്ഠര്‍ക്ക് മനസ്സിലായെന്നും അവര്‍ ഭയപ്പെട്ടുവെന്നും മോദി പറഞ്ഞു.
സാം പിത്രോദയുടെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി. പിത്രോദയെ ശകാരിക്കുന്നതായി അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് സ്വയം അപഹാസ്യനാവുകയല്ലേയെന്ന് രാഹുലിനോട് മോദി ചോദിച്ചു. അവസാനഘട്ട തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.