കേരളം

kerala

ETV Bharat / briefs

മൂന്ന് വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാൻ ആലോചന; മന്ത്രി എംഎം മണി

കെഎസ്ഇബി ബോര്‍ഡിന് കീഴിലെ 21 ഡാമുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

mani

By

Published : Jun 14, 2019, 12:51 PM IST

Updated : Jun 14, 2019, 2:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചനയെന്ന് മന്ത്രി എംഎം മണി. ഇതിന്‍റെ സാധ്യതാ പഠനം നടക്കുകയാണ്. പ്രളയത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലകമ്മീഷന്‍റെ നിര്‍ദേശത്തിലാണ് വന്‍കിട ഡാമുകളുടെ നിർമാണത്തെപ്പറ്റി ആലോചിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

മൂന്ന് വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാൻ ആലോചനയെന്ന് മന്ത്രി എംഎം മണി

കെഎസ്ഇബി ബോര്‍ഡിന് കീഴിലെ 21 ഡാമുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. 26 ഡാമുകളുടെ ആക്ഷന്‍ പ്ലാനായിരുന്നു കേന്ദ്ര ജല കമ്മീഷന് സമര്‍പ്പിച്ചിരുന്നത്. ഡാമുകളിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്‍റെ അളവ്, വൃഷ്ടി പ്രദേശങ്ങളിലെ നീരൊഴുക്ക്, ഡാമിലെ സംഭരണ ശേഷി എന്നിവ പരിശോധിച്ച് അടിയന്തര ഘട്ടങ്ങളില്‍ ഡാം തുറന്നാല്‍ നടപ്പാക്കേണ്ട മുന്‍കരുതലുകൾ എന്നിവയാണ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുന്നത്.

Last Updated : Jun 14, 2019, 2:02 PM IST

ABOUT THE AUTHOR

...view details