കേരളം

kerala

ETV Bharat / briefs

വാടകപ്പോരാളികൾ നടത്തുന്ന ഒളിപ്പോരിൽ തകരുന്നതല്ല ആന്‍റണിയുടെ ആദർശ രാഷ്ട്രീയം: എംഎം ഹസൻ - ak antony

സിപിഎം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പി എന്നായി മാറി

എംഎം ഹസൻ

By

Published : Jun 14, 2019, 9:31 AM IST

തിരുവനന്തപുരം: എകെ ആന്‍റണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ അസൂയാലുക്കളും മോഹഭംഗം വന്നവരുമാണെന്ന് എംഎം ഹസൻ. അത്തരക്കാർ വാടകപ്പോരാളികളെ കൊണ്ട് നടത്തുന്ന ഒളിപ്പോരുകൊണ്ട് തകർന്നു പോകുന്നതല്ല ആന്‍റണിയുടെ ആദർശ രാഷ്ട്രീയം. ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ട്. പാർട്ടിക്ക് അകത്ത് നിന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ പുറത്താക്കണമെന്നും ഹസൻ പറഞ്ഞു.

വാടകപ്പോരാളികൾ നടത്തുന്ന ഒളിപ്പോരിൽ തകരുന്നതല്ല ആന്‍റണിയുടെ ആദർശ രാഷ്ട്രീയം: എംഎം ഹസൻ

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റേണ്ടതില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് ശബരിമലയെ വീണ്ടും കലാപ ഭൂമിയാക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് സിപിഎം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈ തീരുമാനം. സിപിഎം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പി എന്നായി മാറിയെന്നും ഹസൻ പരിഹസിച്ചു.

ABOUT THE AUTHOR

...view details