സൂറിച്ച്:ഫുട്ബോൾ താരങ്ങളുടെ സൂപ്പർ ഏജന്‍റായ മിനോ റായോളക്ക് വിലക്കേർപ്പെടുത്തി ഫിഫ. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഇറ്റാലിയൻ ഫുട്ബോൾ ഏർപ്പെടുത്തിയ വിലക്ക് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു ഫിഫ.
ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്‍റിന് ഫിഫയുടെ വിലക്ക് - വിലക്ക്
നിരവധി സൂപ്പർ താരങ്ങളുടെ ഏജന്‍റായ മിനോ റായോളയെ ഫിഫ വിലക്കിയത് മൂന്ന് മാസത്തേക്ക്
വിലക്ക് ഏർപ്പെടുത്തിയതോടെ ലോകത്തെവിടെയും മിനോ റായോളക്ക് താരങ്ങളെ കൈമാറാനോ, താരങ്ങളും ക്ലബുകളുമായുള്ള ചർച്ചകളില്‍ പങ്കെടുക്കാനോ സാധിക്കില്ല. 2015ലെ സ്പോർട്സ് ഏജൻസികളുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇപ്പോൾ വിലക്ക് ലഭിച്ചിരിക്കുന്നത്. പോൾ പോഗ്ബ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, മാർക്കോ വെരറ്റി തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ഏജന്‍റാണ് റായോള. തെറ്റായ നിർദ്ദേശങ്ങളുടെ പേരിലാണ് തനിക്കെതിരായ നടപടിയെന്ന് റായോള ആരോപിച്ചു. റായോളയുടെ വിലക്ക് അവസാനിക്കുമ്പോഴേക്കും പ്രീമിയർ ലീഗ് ട്രാൻസ്ഫർ ജാലകം അടിച്ചിട്ടുണ്ടാകും. പോഗ്ബയെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾക്ക് ഇത് തിരിച്ചടിയാണ്.