കേരളം

kerala

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൗരിയമ്മയെ സന്ദര്‍ശിച്ചു

101-ാം പിറന്നാൾ ആഘോഷിച്ച ഗൗരിയമ്മക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പിറന്നാള്‍ ആശംസകൾ നേര്‍ന്നു

By

Published : Jun 23, 2019, 6:12 PM IST

Published : Jun 23, 2019, 6:12 PM IST

Updated : Jun 23, 2019, 7:07 PM IST

gouriyamma

ആലപ്പുഴ:സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കെആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. 101ാം പിറന്നാൾ ആഘോഷിച്ച ഗൗരിയമ്മക്ക് മന്ത്രി പിറന്നാള്‍ ആശംസകൾ നേര്‍ന്നു. 'മേഴ്‌സിക്കുട്ടിയമ്മ വലിയ ആളായല്ലോ' എന്നായിരുന്നു മന്ത്രിയെ കണ്ട ഗൗരിയമ്മയുടെ ആദ്യ പ്രതികരണം. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മകന്‍ സോഹന്‍ നീട്ടിയ കേക്ക് മന്ത്രിക്കൊപ്പമിരുന്ന് ഗൗരിയമ്മ മുറിച്ചു. അരമണിക്കൂറോളം സൗഹൃദ സംഭാഷണം നീണ്ടു.

ഗൗരിയമ്മക്ക് പിറന്നാൾ ആശംസകൾ നേര്‍ന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
Last Updated : Jun 23, 2019, 7:07 PM IST

ABOUT THE AUTHOR

...view details