ആഗോള പണമിടപാട് കാര്‍ഡ് കമ്പനിനായ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്‍റെ (7000 കോടി) നിക്ഷേപം നടത്താനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പണമിടപാട് മേഖലയിലെ സാങ്കേതിക വിദ്യയെ വളത്തിയെടുക്കുകയാണ് മാസ്റ്റര്‍ കാര്‍ഡിന്‍റെ ലക്ഷ്യം.
ഇന്ത്യയില്‍ ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്താനൊരുങ്ങി മാസ്റ്റര്‍കാര്‍ഡ്
സാങ്കേതിക വിദ്യ വളത്തിയെടുക്കുകയാണ് മാസ്റ്റര്‍ കാര്‍ഡിന്‍റെ ലക്ഷ്യം
കഴിഞ്ഞ അഞ്ച് വര്‍ഷവും ഇതിന് സമാനമായ നിക്ഷേപം കമ്പനി നടത്തിയിരുന്നു. ഇത്തരം നിക്ഷേപങ്ങള്‍ വിപണിയില്‍ കാർഡുകളുള്ള ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഒരു ബില്യണ്‍ ഡോളറില്‍ മുന്നൂറ് മില്യണും ഉപയോഗിക്കുന്നത് സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ആയിരിക്കുമെന്നും ബാക്കി നിക്ഷേപം നിലവിലുള്ള സേവനങ്ങളിലേക്കും വ്യാപന ശേഷിയിലേക്കുമായി നീക്കിവെക്കുമെന്നും കമ്പനി മേധാവി ആരി സര്‍ക്കാര്‍ പറഞ്ഞു.
ആര്‍ബിഐയുടെ റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ രാജ്യത്ത് 990.6 മില്യണ്‍ മാസ്റ്റര്‍ കാര്‍ഡ് ഉടമകള്‍ ഉണ്ട്. ഇതില്‍ 46 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളും 954 ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളുമാണ്.