മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂളിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലീഗിലെ അവസാന മത്സരത്തിന് മുമ്പായി കിരീടം സ്വന്തമാക്കിയ ചെമ്പട ബഹുമാനം അര്‍ഹിക്കുന്നതായി ഗാര്‍ഡിയോള പറഞ്ഞു. ജൂലായ് മൂന്നിന് ഇരു ടീമുകളും സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. മത്സരത്തിന് മുന്നോടിയായിട്ടാകും ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുക. കിക്കോഫിനായി ലിവര്‍പൂള്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ആതിഥേയര്‍ നിരന്ന് നിന്ന് ചാമ്പ്യന്‍മാരെ അഭിനന്ദിക്കും.
ചെമ്പടക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി - മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത
ജൂലായ് മൂന്നിന് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും എത്തിഹാദ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതിന് മുന്നോടിയായാകും ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുക.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയോട് പരാജയപ്പെട്ടതോടെ ലിവര്‍പൂള്‍ ഇത്തവണ ഇപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള സിറ്റിക്ക് ഇനി എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ പോലും ലിവര്‍പൂളിനെ മറികടക്കാന്‍ സാധിക്കില്ല. മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലിവര്‍പൂള്‍ ഇപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ജര്‍മന്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും സ്വന്തമാക്കി.