തിരുവനന്തപുരം: യുവാവിനെ പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തിൽ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് പരിശോധന നടത്തും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഡോക്ടറും മജിസ്‌ട്രേറ്റുമാണ് പരിശോധന നടത്തുക.
യുവാവ് കസ്റ്റഡിയിലിരിക്കെ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി - custody
മൊബൈല്‍ മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ കരിമഠം കോളനി നിവാസി അന്‍സാരി (37)യുടെ മരണത്തിലാണ് അന്വേഷണം. അന്‍സാരിയുടെ മൃതദേഹത്തില്‍ മര്‍ദനത്തിന്‍റെ ലക്ഷണങ്ങളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എന്നാൽ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്താത്തത് വീഴ്ചയാണ്
മൊബൈല്‍ മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ കരിമഠം കോളനി നിവാസി അന്‍സാരി (37)യുടെ മരണത്തിലാണ് അന്വേഷണം. പരിശോധനക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്‍സാരിയുടെ മൃതദേഹത്തില്‍ മര്‍ദനത്തിന്‍റെ ലക്ഷണങ്ങളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എന്നാൽ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്താത്തത് വീഴ്ചയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വീഴ്ച വരുത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.
സംഭവത്തിൽ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായക്ക് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. അന്‍സാരിയെ ഫോര്‍ട്ട് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.