മലപ്പുറം: വട്ടപ്പാറയിലെ സർക്കാർ ഭൂമിയിലുള്ള അക്വേഷ്യ മരങ്ങൾ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഏതാണ്ട് മുപ്പത് വർഷം മുമ്പ് പാതയോര വനവല്‍ക്കരണത്തിന്‍റെ ഭാഗമായി വനം വകുപ്പാണ് റവന്യൂ ഭൂമിയിൽ ലക്ഷക്കണക്കിന് അക്വേഷ്യ തൈകൾ വച്ചുപിടിപ്പിച്ചത്. കുറ്റിക്കാട് മൂടി കിടന്ന ഭൂമി വൈകാതെ തന്നെ ഒരു കാടിന്‍റെ രൂപത്തില്‍ എത്തുകയായിരുന്നു. തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും ആശ്വാസമായിരുന്നു. എന്നാൽ മരങ്ങൾ വളർന്ന് വലുതായതോടെ വാഹന യാത്രികർക്ക് ഭീഷണിയായി മാറി. കാതലില്ലാത്ത മരങ്ങൾ വാഹനങ്ങളുടെ മേൽ പതിക്കുന്നതും പതിവായി.
അപകട ഭീഷണി ഉയര്‍ത്തി അക്വേഷ്യ മരങ്ങള്‍: നാട്ടുകാര്‍ പ്രതിഷേധത്തില്‍
വട്ടപ്പാറ സർക്കിൾ ഓഫീസ് മുതൽ ഒരു കിലോമീറ്റർ ദൂരത്തിലായി ആയിരത്തോളം മരങ്ങളാണ് നിലംപൊത്താറായ അവസ്ഥയിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്.
അപകട ഭീഷണി ഉയര്‍ത്തി അക്വേഷ്യ മരങ്ങള്‍
ദേശീയപാതയോട് ചേർന്നുള്ള ഭാഗങ്ങളിലെ മരങ്ങളിൽ പകുതിയിലധികവും നിലംപൊത്തിക്കഴിഞ്ഞു. കാലവർഷം ശക്തമായ സഹചര്യത്തിൽ ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വട്ടപ്പാറ സർക്കിൾ ഓഫീസ് മുതൽ ഒരു കിലോമീറ്റർ ദൂരത്തിലായി ആയിരത്തോളം മരങ്ങളാണ് നിലംപൊത്താറായ അവസ്ഥയിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്.
Last Updated : Jun 17, 2019, 6:56 PM IST