കേരളം

kerala

ETV Bharat / briefs

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു - അരി വെള്ളം കയറി നശിച്ചു

താലൂക്കിലെ റേഷൻ വിതരണത്തിന് തടസ്സം ഉണ്ടാകില്ലെന്നും അസിസ്റ്റന്‍റ് സെയിൽസ് മാനേജർ വിപിഷ് മോഹൻ പറഞ്ഞു

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു

By

Published : Jun 19, 2019, 12:45 AM IST

മലപ്പുറം: മലപ്പുറത്ത് സിവിൽ സപ്ലൈസ് ഗോഡൗണില്‍ വെള്ളം കയറി ടണ്‍ കണക്കിന് അരി നശിച്ചു. പുത്തനത്താണി കുട്ടികളത്താണിയിൽ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് വെള്ളം കയറിയത്. റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട മുന്നൂറോളം അരിച്ചാക്കുകളാണ് നശിച്ചത്.

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു

അധികൃതരുടെ അനാസ്ഥമൂലമാണ് ഇത്രയും അരി നശിച്ചത്. കനത്ത മഴയെ തുടർന്ന് ഗോഡൗണിന്‍റെ പിൻവശത്തുണ്ടായ വെള്ളക്കെട്ടും സൈഡ് ഭിത്തിയിലെ ഈർപ്പവും ഗോഡൗണിലേക്ക് വെള്ളമെത്താന്‍ കാരണമായി. ജൂൺ പതിമൂന്നിനാണ് ഗോഡൗണിനകത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അരി നശിച്ചതായി കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം അനുബന്ധ നടപടികൾ സ്വീകരിക്കുമെന്നും താലൂക്കിലെ റേഷൻ വിതരണത്തിന് തടസ്സം ഉണ്ടാകില്ലെന്നും അസിസ്റ്റന്‍റ് സെയിൽസ് മാനേജർ വിപിഷ് മോഹൻ പറഞ്ഞു.

നിലവില്‍ അരിച്ചാക്കുകള്‍ താലൂക്കിലെ റേഷൻ കടകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ണ്ണമായും മാറ്റിയതിന് ശേഷമെ എത്ര ചാക്ക് അരി നശിച്ചുവെന്ന് വ്യക്തിമായി അറിയാൻ സാധിക്കു. ഗോഡൗണില്‍ വെള്ളം കണ്ടെങ്കിലും കൃത്യസമയത്ത് നീക്കം ചെയ്യാന്‍ സാധിക്കാത്തതാണ് ഇത്രയും അധികം ചാക്ക് അരി നശിക്കാന്‍ കാരണമായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗോഡൗണുകളുടെ തറഭാഗം തറനിരത്തില്‍ നിന്ന് ആറ് അടി ഉയരത്തിൽ നിർമ്മിക്കണം എന്ന നിയമം കാറ്റില്‍ പറത്തിയാണ് ഈ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഷെഡിനകത്തേക്ക് വെള്ളം കയറാൻ ഇതും കാരണമായതായാണ് സൂചന. ഉദ്യോഗസ്ഥരുടെ വീഴ്ച്ച പരിശോധിക്കണമെന്ന ആവശ്യമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details