മലപ്പുറം: മുസ്‌ലിം പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിക്കെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത്. വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തില്‍ കോടതി ഇടപെടേണ്ടെന്ന് ഇ കെ സുന്നി വിഭാഗം - മുസ്ലീം സ്ത്രീകള്‍
ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്ലിയാര്‍
ഫയൽ ചിത്രം
സുപ്രീംകോടതിയില്‍ നിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് കാലം മുതല്‍ക്കേ വ്യക്തിനിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്ലിമായാലും വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാന്‍ അനുമതി വേണമെന്നും ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞു.
Last Updated : Apr 16, 2019, 3:41 PM IST