കേരളം

kerala

ETV Bharat / briefs

നരിയംപാറ പീഡനക്കേസ്; പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം - nariyampara Persecution

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനു മനോജാണ് മുട്ടം ജില്ലാ ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്.

1
1

By

Published : Nov 10, 2020, 11:08 AM IST

ഇടുക്കി: നരിയംപാറ പീഡനക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനു മനോജാണ് മുട്ടം ജില്ലാ ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മനുവിന്‍റെ പിതാവ് രംഗത്തെത്തിയിരുന്നു. കേസില്‍ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്ന് കോടതി അറിയിച്ചു. 24 കാരനായ മനു മനോജിനെ നവംബർ അഞ്ചിന് വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details