കേരളം

kerala

ETV Bharat / briefs

പൊലീസിന്‍റെ മജിസ്റ്റീരിയല്‍ അധികാരം: അന്തിമ തീരുമാനം പൊതുചർച്ചക്കും സമവായത്തിനും ശേഷമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ പൊതുചർച്ചക്കും സമവായത്തിനും ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

cm

By

Published : Jun 18, 2019, 7:03 PM IST

Updated : Jun 18, 2019, 7:49 PM IST

തിരുവനന്തപുരം: മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ പൊതുചർച്ചക്കും സമവായത്തിനും ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് എടുത്ത തീരുമാനത്തിന്‍റെ തുടർച്ചയാണ് പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

പൊലീസിന്‍റെ മജിസ്റ്റീരിയല്‍ അധികാരത്തില്‍ തീരുമാനം പിന്നീട്

പൊലീസിന് നിയന്ത്രണമില്ലാതെ അധികാരം നൽകുന്നത് ഐപിഎസ് ലോബിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊതുസമൂഹത്തിൽ നിന്നുയർന്ന വിമർശനങ്ങൾ പരിഗണിച്ചാണ് കമ്മിഷണറേറ്റ് രൂപീകരണത്തിൽ നിന്ന്‌ യുഡിഎഫ് സർക്കാർ പിന്നോട്ട് പോയതെന്നും പ്രതിപക്ഷം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് കമ്മിഷണർമാരായി നിയമിക്കുന്നതെന്ന് വി ടി ബൽറാം എം എല്‍ എ കുറ്റപ്പെടുത്തി.

സർക്കാർ വരുത്തുന്ന മാറ്റങ്ങൾ പൊലീസിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ പോലീസ് സേനയിൽ അച്ചടക്കരാഹിത്യം ഉണ്ടാകുന്നുവെന്നത് വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Last Updated : Jun 18, 2019, 7:49 PM IST

ABOUT THE AUTHOR

...view details