ആറാം ഘട്ടം പരസ്യ പ്രചാരണം നാളെ അവസാനിക്കും - ആറാം ഘട്ട തെരഞ്ഞെടുപ്പ്
ഡൽഹിയിലടക്കം 59 മണ്ഡലങ്ങളിലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക
ന്യൂഡൽഹി: ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. രാജ്യ തലസ്ഥാനമടക്കം 59 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ വിധി എഴുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് രാജ്യ തലസ്ഥാനത്ത് പ്രചാരണം ശക്തമാക്കി. ഡൽഹിയിൽ ഇന്നലെ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്രചാരണം നടത്തി. ഡൽഹി രാംലീല മൈതാനിയിൽ ഇന്ന് നടക്കുന്ന റാലിയിൽ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഉത്തര്‍പ്രദേശിൽ നടക്കുന്ന പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കും എന്നാണ് സൂചന.