കേരളം

kerala

ETV Bharat / briefs

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നാളെ - വാർഡുകളിൽ

സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. 15ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ.

ഫയൽ ചിത്രം

By

Published : Feb 13, 2019, 9:48 PM IST

സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 111 പേര്‍ ജനവിധി തേടും. പുലർച്ചെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് സമയമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഫയൽ ചിത്രം

തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റ ശേഖരം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴഞ്ഞി എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ ജില്ലയിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ കൊല്ലം ജില്ലയിൽ ഒന്നും മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും. 15ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ.

ABOUT THE AUTHOR

...view details