കേരളം

kerala

ETV Bharat / briefs

ഗണ്ണേഴ്‌സിനോട് സമനില വഴങ്ങി ലെസ്റ്റര്‍ സിറ്റി

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്‍റെ 75-ാം മിനിട്ടില്‍ മുന്നേറ്റതാരം എഡ്ഡി എന്‍കേത ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് ആഴ്‌സണല്‍ പോരാട്ടം അവസാനിപ്പിച്ചത്.

By

Published : Jul 8, 2020, 5:03 PM IST

leicester city news gunners news ലെസ്റ്റര്‍ സിറ്റി വാര്‍ത്ത ഗണ്ണേഴ്സ് വാര്‍ത്ത
ജാമി വാര്‍ഡി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയും ആഴ്സണലും തമ്മിലുള്ള മത്സരം സമനിലയില്‍. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ 21-ാം മിനിട്ടില്‍ മുന്നേറ്റതാരം എമിറിക്ക് ഒബാമയാങ്ങ് ആഴ്‌സണലിനായി ഗോൾ നേടി. എന്നാല്‍ ആ ലീഡ് നിലനിര്‍ത്താന്‍ ഗണ്ണേഴ്‌സിന് സാധിച്ചില്ല. കളി അവസാനിക്കാന്‍ ആറ് മിനിട്ട് മാത്രം ശേഷിക്കെ ജാമി വാര്‍ഡി ലെസ്റ്റർ സിറ്റിക്കായി ഗോള്‍ സ്വന്തമാക്കി. ഇതോടെ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആഴ്സണല്‍ പരിശീലകന്‍ മൈക്കള്‍ അട്ടേരക്ക് സമനില കൊണ്ട് തൃപ്തിപെടേണ്ടിവന്നു. 75-ാം മിനിട്ടില്‍ മുന്നേറ്റതാരം എഡ്ഡി എന്‍കേത ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് ആഴ്സണല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ചെല്‍സിയെ മറികടന്ന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലെസ്റ്റര്‍ സിറ്റിക്ക് മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ സാധിക്കുമായിരുന്നു. ഇതിലൂടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷ സജീവമാക്കാനും ലെസ്റ്റര്‍ സിറ്റിക്ക് സാധിക്കുമായിരന്നു. ലീഗിലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാവുക. ആഴ്‌സണല്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ടോട്ടനത്തെയും ലെസ്റ്റര്‍ സിറ്റി അടുത്ത മത്സരത്തില്‍ ബേണ്‍മൗത്തിനെയും നേരിടും. ഇരു മത്സരങ്ങളും ജൂലായ് 12ന് നടക്കും.

ABOUT THE AUTHOR

...view details