സംസ്ഥാനത്ത് ഇന്നലെ വരെ 113 പത്രികകൾ; നാളെ വരെ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. സംസ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് 113 പത്രികകൾ. 29 പത്രികകളാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം ലഭിച്ചത്. പൊന്നാനി, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിൽ രണ്ടും കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ഓരോ പത്രികയുമാണ് ലഭിച്ചത്. അഞ്ചാം തിയതിയാണ് സൂക്ഷ്മ പരിശോധന. പത്രിക സമർപ്പണം നാളെ അവസാനിക്കും. എട്ടു വരെ പിൻവലിക്കാനാകും.