കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്‍റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്ക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചത്. ഏഴ് തവണ ലേസര്‍ സ്നിപര്‍ ഗണിന്‍റെ രശ്മികള്‍ പതിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ വധിക്കാൻ ശ്രമം നടന്നുവെന്ന് കോൺഗ്രസ് - ലേസര്‍ രശ്മി
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്ക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചത്. ഇത് സ്നിപ്പർ ഗണ്ണിൻെറ ലേസറാണോയെന്നാണ് കോൺഗ്രസ് നേതാക്കളുടെ സംശയം.
അമേഠിയില്‍ രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്ന് കോൺഗ്രസ്
ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് പരാതി നൽകിയത്.
Last Updated : Apr 11, 2019, 9:05 PM IST