കേരളം

kerala

ETV Bharat / briefs

പ്രധാനമന്ത്രിയെ വിമര്‍ശിച്ച മന്‍മോഹന്‍സിങിന് മറുപടി നല്‍കി ജെ.പി നദ്ദ - india latest news

മന്‍മോഹന്‍ സിങിന്‍റെ പ്രസ്താവനകളോട് പ്രതികരിച്ച നദ്ദ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും ലഡാക്ക് വിഷയത്തിലുള്ള പെരുമാറ്റം ഖേദകരമാണെന്നും പറഞ്ഞു

ലഡാക്
ലഡാക്

By

Published : Jun 22, 2020, 4:33 PM IST

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ വിമർശിച്ച മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങിന് മറുപടിയുമായി ജെ.പി നദ്ദ. ഇന്ത്യയുടെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമി നേരത്തെ ചൈനയുടെ കൈയ്യിലാണെന്നും 2010 നും 2013 നും ഇടയില്‍ അയല്‍രാജ്യങ്ങള്‍ 600ല്‍ അധികം ആക്രമണങ്ങള്‍ക്ക് ഇന്ത്യക്ക് നേരെ നടത്തിയെന്നും ജെ.പി നദ്ദ പറഞ്ഞു.ചൈനയോടുള്ള നിലപാട് കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മന്‍മോഹന്‍ സിങ് നടത്തിയ ട്വീറ്റുകളും കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളും അപമാനിക്കുന്നതും വീര്യത്തെ ഇല്ലാതാക്കുന്നതുമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ജെ.പി നദ്ദ പറഞ്ഞു. വ്യോമാക്രമണത്തിനും സര്‍ജിക്കല്‍ സ്ട്രൈക്കിനും ശേഷമാണ് അവര്‍ ഇത് ചെയ്യുന്നത്. ദേശീയ ഐക്യത്തിന്‍റെ യഥാര്‍ഥ അര്‍ഥം കോണ്‍ഗ്രസ് മനസിലാക്കണമെന്നും ജെ.പി നദ്ദ ആവശ്യപ്പെട്ടു. യുപിഎയുടെ ഭരണകാലത്ത് 43000 കിലോമീറ്ററിലധികം പ്രദേശം ചൈനക്ക് യാതൊരു വിധ ആക്രമണവും കൂടാതെ നിസ്സഹായതയോടെ നല്‍കുന്നത് കണ്ടുവെന്നും ജെ.പി നദ്ദ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും ലഡാക്ക് വിഷയത്തിലുള്ള പെരുമാറ്റം ഖേദകരമാണെന്നും ജെ.പി നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് നമ്മുടെ സായുധസേനയെ ചോദ്യം ചെയ്യുകയും നിരാശപ്പെടുത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യ പൂർണമായി വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. 130 കോടി ഇന്ത്യക്കാർ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരീക്ഷണ സമയങ്ങളിൽ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും അദ്ദേഹം എപ്പോഴും രാജ്യത്തിന്‍റെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ജെ.പി നദ്ദ പറഞ്ഞു.

ലഡാക്ക് വിഷയത്തില്‍ പ്രത്യാഘാതങ്ങള്‍ മനസിലാക്കി പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത് . ചൈനയുടെ നിലപാടുകള്‍ ശരിവെക്കുന്ന തരത്തിലായിരിക്കരുത് പ്രതികരണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ നയതന്ത്രത്തിനോ നേതൃത്വത്തിനോ ഉപകാരപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയ സിങ് ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ സംരക്ഷിച്ച് മരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details