കണ്ണൂർ: കുറ്റ്യാടിയിലെ ഡൊമസ്റ്റിക്ക് മണീ ട്രാൻസ്ഫർ സെയിൽസ് ആന്‍റ് എക്സിക്യൂട്ടീവിനെ തടഞ്ഞ് പണം അപഹരിച്ചതായി പരാതി. ചങ്ങരംകുളം സ്വദേശി അനൂപിന്‍റെ കൈയിൽ നിന്നാണ് 7,66000 രൂപ നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ കളക്ഷൻ തുക വടകര സിഡിഎമിൽ നിക്ഷേപിക്കാനായി പോകും വഴി വേളം പഞ്ചായത്തിലെ കാക്കുനിയിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം അനുപ് സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് നിർത്തുകയായിരുന്നു. പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്.
കാറിലെത്തിയ സംഘം പണം അപഹരിച്ചതായി പരാതി - കുറ്റ്യാടി
പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്.
പരാതി
അനൂപിനെ കാറിൽ കയറ്റുകയും ഒരാൾ അനൂപിന്‍റെ സ്കൂട്ടറുമായി കാറിനെ പിന്തുടരുകയുമായിരുന്നു. ചേരാപുരം പള്ളിമുക്കിനടുത്ത് വച്ച് അനൂപിനെ കാറിൽ നിന്ന് പുറത്തിറക്കി സംഘം കടന്നു കളയുകയായിരുന്നു എന്ന് അനൂപ് കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്കൂട്ടർ അനൂപിനെ കാറിൽ നിന്നും ഇറക്കിവിട്ട പള്ളിമുക്കിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൈകുന്നേരത്തോടെ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Jun 23, 2019, 6:22 AM IST