കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെ ജില്ലയില്‍ 170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും അധികം രോഗികള്‍ ഉള്ളത് കൊല്ലം കോര്‍പ്പറേഷനിലാണ്, 36 പേര്‍.
കൊല്ലത്ത് 170 കൊവിഡ് രോഗികള്‍ കൂടി - രോഗബാധ
ഏറ്റവും അധികം രോഗികള്‍ ഉള്ളത് കൊല്ലം കോര്‍പ്പറേഷനിലാണ്
പട്ടത്താനം-അഞ്ച്, ചാത്തിനാംകുളം-ആറ്, തട്ടാമല-നാല് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളിലാണ് മറ്റ് രോഗികള്‍. ആലപ്പാട്, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഒന്‍പത് വീതവും പുനലൂര്‍, കുളക്കട ഭാഗങ്ങളില്‍ ഏഴ് വീതവും ഉമ്മന്നൂരില്‍ എട്ടും രോഗികള്‍ ഉണ്ട്. തേവലക്കരയും കരവാളൂരും അഞ്ച് വീതവും, ചവറ, കൊട്ടാരക്കര, പെരിനാട് ഭാഗങ്ങളില്‍ ആറ് വീതവും വെട്ടിക്കവല, പൂയപ്പള്ളി ഭാഗങ്ങളില്‍ നാല് വീതവും രോഗികളുണ്ട്.
രണ്ടുപേര്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 164 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. അതേസമയം134 പേര്‍ ജില്ലയിൽ രോഗമുക്തി നേടി. കൂടാതെ ആഗസ്റ്റ് 31 ന് മരണമടഞ്ഞ കൊല്ലം നെടുവത്തൂര്‍ സ്വദേശിനി ധന്യ(26), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവെളിനല്ലൂര്‍ സ്വദേശിനി ആശ മുജീബ്(45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി(25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി(54) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.