കേരളം

kerala

ETV Bharat / briefs

ശബരിമല വിഷയം കനത്ത തോൽവിക്ക് കാരണമായെന്ന് സമ്മതിച്ച് സിപിഎം - kodiyeri

"സംസ്ഥാന സർക്കാർ ശബരിമലയിൽ നടത്തിയത് ഭരണഘടനാപരമായ ബാധ്യത ആയിരുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്നതിനായി ഉപയോഗിച്ചു"

cpm

By

Published : Jun 1, 2019, 10:51 PM IST

Updated : Jun 2, 2019, 2:14 PM IST

തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് കാരണമായെന്ന് സമ്മതിച്ച് സിപിഎം. പരാജയത്തിന്‍റെ കാരണങ്ങളിലൊന്ന് ശബരിമല വിഷയമാണെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാർ ശബരിമലയിൽ നടത്തിയത് ഭരണഘടനാപരമായ ബാധ്യത ആയിരുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്നതിനായി ഉപയോഗിച്ചു. ഇതിനെ നേരിടുന്നതിന് സിപിഎമ്മിന് വീഴ്ച ഉണ്ടായെന്നും സംസ്ഥാന സമിതി വിലയിരുത്തിയതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനുവരി ഒന്നിലെ വനിതാ മതിലിന് ശേഷം ആവശ്യമായ നവോഥാന പ്രവർത്തനങ്ങൾ നടത്താൻ ആവാത്തതും തിരിച്ചടിയായി.

ശബരിമല വിഷയം കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം

സിപിഎമ്മിനെ തോൽപ്പിക്കുക എന്ന നിലപാടാണ് ആർഎസ്എസ് കേരളത്തിൽ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആർഎസ്എസ് വോട്ടുകൾ വ്യാപകമായി കോൺഗ്രസിന് മറിച്ചു നൽകി. ഇതും പരാജയത്തിന് കാരണമായി എന്നും കോടിയേരി പറഞ്ഞു.

മുസ്ലിംലീഗ് തീവ്ര വർഗീയ കക്ഷികളെ കൂട്ടിപിടിച്ച് നടത്തിയ പ്രവർത്തനവും യുഡിഎഫിന് ഗുണമായി. ഈ തിരിച്ചടി താൽക്കാലികമാണ് തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ടുപോകുമെന്നും നഷ്ടപ്പെട്ട ജനപിന്തുണ ആർജിക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. അഞ്ച് ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടത് പാർട്ടി ബൂത്ത് തലം മുതൽ പരിശോധിക്കും . പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ, കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവി പ്രത്യേകം പരിശോധിക്കും. കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങൾ സമാധാനകാംക്ഷികളുടെ വോട്ട് സിപിഎമ്മിന് നഷ്ടമാക്കി .എന്നാൽ സംസ്ഥാന സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ശൈലി പരാജയത്തിന് കാരണമായി എന്ന് അഭിപ്രായം സംസ്ഥാന സമിതിയിൽ ഉണ്ടായില്ലെന്നും കോടിയേരി പറഞ്ഞു വ്യക്തികൾക്ക് പരാജയത്തിൽ ഉത്തരവാദിത്തം ഇല്ലെന്നും സംസ്ഥാന സമിതി പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം സർക്കാരിനെതിരാകുമെന്ന് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ പാർട്ടി അത്തരമൊരു നീക്കത്തിന് ആരേയും സഹായിച്ചിട്ടില്ല. ശബരിമലയിൽ ദർശനം നടത്തിയ യുവതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കോടിയേരി വ്യക്തമാക്കി

Last Updated : Jun 2, 2019, 2:14 PM IST

ABOUT THE AUTHOR

...view details