കേരളം

kerala

ETV Bharat / briefs

പാലാക്കാരുടെ സ്വന്തം മാണി - congress

പാലാ നിയോജകമണ്ഡലം രൂപീകൃതമായതുമുതല്‍ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധി അതാണ് മാണി

പാലാക്കാരുടെ മാണി

By

Published : Apr 9, 2019, 10:17 PM IST

Updated : Apr 9, 2019, 10:51 PM IST

പാലാക്കാരുടെ സ്വന്തം മാണി

കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണ്. കെ എം മാണിയുടെ വാക്കുകളാണിവ. മാണിക്ക് പാലാ എന്തായിരുന്നുവെന്ന് അറിയാന്‍ മറ്റൊന്നും കേള്‍ക്കേണ്ട. പാല നിയോജകമണ്ഡലം രൂപീകൃതമായതുമുതല്‍ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധി.. ഒരു എംഎല്‍എയേയുള്ളൂ. പാലാക്ക് മാണി എന്താണെന്നറിയാന്‍ മറ്റൊന്നും വായിക്കേണ്ട. കേരളരാഷ്ട്രീയത്തില്‍ മാണിക്കെതിരെ വിവാദങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോഴും പാലാ കുലുങ്ങിയില്ല. പാലാക്കാരുടെ മനസ്സ് മാറിയില്ല. മറ്റൊരു ജനപ്രതിനിധിയും നേടിയിട്ടില്ലാത്ത ഇനി നേടാന്‍ സാധ്യതയും ഇല്ലാത്ത റെക്കോഡുകളാണ് പാലാക്കാര്‍ അവരുടെ സ്വന്തം മാണി സാറിന് നല്‍കിയത്. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എയായി കെ എം മാണി. 1964 ല്‍ രൂപീകൃതമായ പാലാ മണ്ഡലത്തില്‍ നിന്നും കെ എം മാണി മാത്രമാണ് നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് വിട്ട മാണി പാലായില്‍ നിന്നും കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു. 1965 മുതല്‍ 13 തവണയാണ് മാണി വിജയിച്ചത്. 1933 ജനുവരി 30 ന് പാലായിലെ മരങ്ങാട്ടുപള്ളിയിലാണ് മാണിയുടെ ജനനം. രാഷ്ട്രീയത്തില്‍ മാത്രമല്ല, പാലാക്കാരുടെ മനസ്സിലും മരണമില്ലാത്ത, അതികായനാണ് കെ എം മാണി.

Last Updated : Apr 9, 2019, 10:51 PM IST

ABOUT THE AUTHOR

...view details