ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറുകയാണ് ഇടുക്കിയിലെ ആനക്കുളം.
സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമൊരുക്കി ആനക്കുളം
മൂന്നാറിലെ കാഴ്ചകളിൽ നിന്ന് വ്യത്യസ്തത തേടിയാണ് സഞ്ചാരികൾ ആനക്കുളത്തേക്കെത്തുന്നത്
കാട്ടാന കൂട്ടങ്ങളും കാട്ടുചോലകളും ആണ് ആനക്കുളത്തെ വിനോദ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. മൂന്നാറിലെ കാഴ്ചകളിൽ നിന്ന് വ്യത്യസ്തത തേടിയാണ് സഞ്ചാരികൾ ആനക്കുളത്തേക്കെത്തുന്നത്.
കാടിനെയും നാടിനെയും വേർത്തിരിക്കുന്ന ഈറ്റച്ചോലയാറിൽ കളിക്കുന്ന ആനകൂട്ടത്തെ കാണുന്നതിനൊപ്പം വനത്തിനുള്ളിലൂടെയുള്ള സാഹസിക സഞ്ചാരവും സഞ്ചാരികൾക്ക് പുതിയ അനുഭവമാണ്. പ്രകൃതിയൊരുക്കുന്ന സ്വഭാവിക ഭംഗിക്കൊപ്പം പ്രകൃതിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയൊരുക്കിയാല്‍ മൂന്നാറിന്റെ കുളിരാസ്വദിച്ച് മടങ്ങുന്ന എല്ലാ വിനോദ സഞ്ചാരികള്‍ക്കും ആനക്കുളം വ്യത്യസ്ത അനുഭവമായി മാറും.