കേരളം

kerala

ETV Bharat / briefs

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി ഡാം സേഫ്റ്റി ചെയര്‍മാന്‍

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ വിചിത്രമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ.

അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

By

Published : May 21, 2019, 2:22 PM IST

Updated : May 21, 2019, 3:25 PM IST

ഇടുക്കി: കേരളം നേരിട്ട പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തലിനെ തള്ളി ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന നിരീക്ഷണങ്ങള്‍ വിചിത്രമാണെന്നും നിലവില്‍ ഡാമുകളുടെ അവസ്ഥ തൃപ്തികരമാണെന്നും സി എൻ രാമചന്ദ്രൻ പറഞ്ഞു. അശാസ്ത്രീയമായി ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായത് എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. ഇടുക്കി ചെറുതോണി അണക്കെട്ട് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി ഡാം സേഫ്റ്റി ചെയര്‍മാന്‍
ഡാമുകളില്‍ വെള്ളം പിടിച്ച് നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടാകുമായിരുന്നു. ഡാമുകള്‍ തുറന്ന് വിട്ട് ആളുകളെ കൊന്നുകളഞ്ഞെന്ന് പറയുന്നത് വെറും വിഢിത്തം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണങ്ങളെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവിൽ ഇടുക്കി അണക്കെട്ടിന്‍റെ സ്ഥിതി സുരക്ഷിതമാണെന്ന് പരിശോധനക്ക് ശേഷം ഡാം സേഫ്റ്റി അതോറിറ്റി വിലയിരുത്തി.
Last Updated : May 21, 2019, 3:25 PM IST

ABOUT THE AUTHOR

...view details