കേരളം

kerala

ETV Bharat / briefs

നിപ വൈറസ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

By

Published : Jun 5, 2019, 2:41 AM IST

കൊച്ചി: നിപ വൈറസ് രോഗബാധയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ സൂക്ഷ്മ പരിശോധന നടത്തി വരികയാണെന്നും, ഏതെങ്കിലും വിധത്തിലുള്ള വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ABOUT THE AUTHOR

...view details