കൊച്ചി:അന്തര്‍സംസ്ഥാന മോഷ്ടാവ് ലോറൻസ് ഡേവിഡ് കൊച്ചിയില്‍ പൊലീസ് പിടിയിലായി. കേരളം,തമിഴ്നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പാലാരിവട്ടം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് മോഷണം നടത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും 25 പവന്‍ സ്വര്‍ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം സൗത്തില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന ഇയാള്‍ക്കെതിരെ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ നിന്നും 110000 രൂപ കവര്‍ന്നെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്തർസംസ്ഥാന മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ - kerala police
പ്രതിയില്‍ നിന്ന് മോഷണം നടത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും 25 പവന്‍ സ്വര്‍ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തു.
പിടിയിലായ ലോറന്‍സ് ഡേവിഡ്
കഴിഞ്ഞ 40 വർഷത്തിനുള്ളിൽ നാനൂറിലധികം കടകളും വീടുകളും കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയെന്നാണ് പൊലീസിന്‍റെ കണക്ക്. മൂന്ന് സംസ്ഥാനങ്ങളുമായി ഇയാള്‍ ഇരുപതിലധികം വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കേരളത്തിൽ തിരുവനന്തപുരം,എറണാകുളം,തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. 33 കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതി മറ്റു കേസുകളിൽ വിചാരണ നടക്കവെയാണ് ഒളിവിൽ പോയത്.