കൊച്ചി: സ്ത്രീ നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി, കേരള മഹിളാ സംഘം കൊച്ചിയിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഐജി ഓഫീസിനുമുന്നില്‍ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന യോഗം കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കേരള മഹിളാ സംഘം ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തി - കേരള മഹിളാ സംഘം
ലൈംഗികാരോപണ വിധയേനായ ചീഫ് ജസ്റ്റിസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് കേരള മഹിളാ സംഘം
ലൈംഗികാരോപണ വിധയേനായ ചീഫ് ജസ്റ്റിസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ കമലാ സദാനന്ദൻ പറഞ്ഞു. കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്‍റ് മല്ലിക സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്‍റ് രമ ശിവശങ്കരന്‍, ജോയിന്‍റ് സെക്രട്ടറി സജിനി തമ്പി എന്നിവര്‍ യോഗത്തിൽ പ്രസംഗിച്ചു.