കൊച്ചി: വിൽപ്പനയ്ക്ക് എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൂവപ്പാടം സ്വദേശി പ്രഭു (22) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന് സമീപത്തെ കർഷക റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. മൂന്നു വലിയ പ്ലാസ്റ്റിക് പാക്കറ്റുകളിലും 33 ചെറിയ പൊതികളിലുമായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റില്‍ - കടവന്ത്ര പോലീസ്
രഹസ്യ വിവരത്തെ തുടര്‍ന്ന് കടവന്ത്ര എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഞ്ചാവ് കടത്തിയ കല്ലട ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
നഗരത്തിലേക്ക് വന്‍ തോതിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടവന്ത്ര എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഏജന്‍റുമാർക്ക് വിൽക്കുന്നതിനായി തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.