കേരളം

kerala

ETV Bharat / briefs

ചൂർണിക്കര വ്യാജരേഖ കേസില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

വ്യാജരേഖ തയ്യാറാക്കിയതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിക്കും.

FILE

By

Published : May 15, 2019, 11:48 AM IST

എറണാകുളം: ചൂര്‍ണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ വിജിലൻസ് വിഭാഗം ഇന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. സംഭവത്തില്‍ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്‍റ് കെ അരുൺകുമാറിന്‍റെ പങ്ക് വ്യക്തമായിരുന്നു. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ശുപാർശ ചെയ്യാനുളള ഫയലും അന്വേഷണസംഘം ഡയറക്ടർക്ക് സമർപ്പിക്കും. വ്യാജരേഖ തയാറാക്കാന്‍ കൂട്ടു നിന്നുവെന്ന കാരണത്താല്‍ അരുണിനെ നേരത്തെ തന്നെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പിരിച്ചുവിട്ടിരുന്നു. വ്യാജരേഖ തയാറാക്കിയതില്‍ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്. ഫോർട്ട് കൊച്ചി ആർഡിഒയുടെ പേരിലും വ്യാജരേഖ ഉണ്ടാക്കിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details