കേരളം

kerala

ETV Bharat / briefs

കമ്പംമേടിൽ അനധികൃത എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ തമിഴ്നാട് ശ്രമം - ഇടുക്കി

കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു

കമ്പംമേട്

By

Published : Jun 5, 2019, 11:19 PM IST

Updated : Jun 6, 2019, 12:59 AM IST

ഇടുക്കി:ഇടുക്കി കമ്പംമേട് ചെക്ക്പോസ്റ്റിൽ തർക്കം നിലനിൽക്കുന്ന ഭൂമിയിൽ അനധികൃതമായി എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ തമിഴ്നാടിന്‍റെ ശ്രമം. തേനി - ഇടുക്കി കളക്ടർമാർ സംയുക്തമായി തീരുമാനം ലംഘിച്ച് ആണ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയത്.

കേരള -തമിഴ്നാട് അതിർത്തി പങ്കിടുന്ന കമ്പംമേടിലാണ് വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റുമായി തമിഴ്നാട് എത്തിയത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് കലക്ടർമാർ ചർച്ച നടത്തി നിർമ്മാണം നിർത്തിവെച്ചിരുന്നു. തർക്കം നിലനിൽക്കുന്ന ഇവിടെ തമിഴ്നാട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുകയും അതിർത്തിയിലുള്ള ഉള്ള അഞ്ച് കുടുംബങ്ങളുടെ പട്ടയഭൂമിയും, പുരയിടവും തമിഴ്നാടിന്റെ സ്ഥലത്താണെന്ന് തമിഴ്നാട് അവകാശം ഉന്നയിക്കുകയും ചെയ്തു. ഇത് വളരെയധികം പ്രതിസന്ധികൾക്ക് ഇടയാക്കിയിരുന്നു.

ഇടുക്കി കമ്പംമേട് ചെക്ക്പോസ്റ്റിൽ അനധികൃതമായി എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ തമിഴ്നാടിന്റെ ശ്രമം

ഇന്ന് വീണ്ടും തർക്ക ഭൂമിയിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നെടുങ്കണ്ടം തഹസിൽദാർ തടഞ്ഞു. തർക്ക ഭൂമിയിൽ പോസ്റ്റ് സ്ഥാപിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ.

Last Updated : Jun 6, 2019, 12:59 AM IST

ABOUT THE AUTHOR

...view details