കേരളം

kerala

ETV Bharat / briefs

പൊലീസിൽ സമഗ്ര അഴിച്ചുപണി; പുതിയ കമ്മിഷണറേറ്റുകൾ രൂപീകരിച്ചു - IG

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്റുകൾ. റേഞ്ച് ഐജിമാർ ഇനിയില്ല, പകരം റേഞ്ച് ഡിഐജിമാർ. സംസ്ഥാനത്ത് ക്രമസമാധാന ചുമതല ഒരു എഡിജിപിക്ക്

പൊലീസിൽ സമഗ്ര അഴിച്ചുപണി; പുതിയ കമ്മിഷണറേറ്റുകൾ രൂപീകരിച്ചു

By

Published : Jun 7, 2019, 9:07 AM IST

Updated : Jun 7, 2019, 11:01 AM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരത്തും കൊച്ചിയിലും ഐജി റാങ്കിലുള്ള പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിച്ചു. തിരുവനന്തപുരം കമ്മിഷണറേറ്റിൽ ഐജി ദിനേന്ദ്ര കശ്യപിനെ കമ്മിഷണറായി നിയമിച്ചു. നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്നു. കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറേക്കാണ് കൊച്ചി കമ്മിഷണറേറ്റിന്‍റെ ചുമതല. കമ്മിഷണറേറ്റ് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഒപ്പിട്ടു.

ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിൽ ഒരു എഡിജിപിക്കായിരിക്കും ക്രമസമാധാന ചുമതല. എഡിജിപിക്ക് കീഴിൽ വടക്ക്‌-തെക്ക് മേഖലയിൽ രണ്ട് ഐജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡിഐജിമാരുമായിരിക്കും ഉണ്ടാകുക. ഷേക് ദർവേഷ് സാഹിബാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി. പൊലീസ് ആസ്ഥാനത്ത് മനോജ് ഏബ്രാഹാം എഡിജിപിയാകും. ദക്ഷിണ മേഖലാ ഐജിയായി എം ആർ അജിത്ത്കുമാറിനെയും ഉത്തരമേഖലാ ഐജിയായി അശോക് യാദവിനെയും നിയമിച്ചു.

പുതുയതായി നിയമിക്കപ്പെട്ട തിരുവനന്തപുരം കമ്മിഷണറേറ്റ് ഐജി ദിനേന്ദ്ര കശ്യപ്, ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേക് ദർവേഷ് സാഹിബ്, കൊച്ചി കമ്മിഷണറേറ്റ് ഐജി വിജയ് സാഖറേ എന്നിവർ

എക്‌സൈസ് കമ്മിഷണറായ ഋഷിരാജ്സിംഗ് ജയിൽ മേധാവിയാകും. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനന്തകൃഷ്ണൻ എക്‌സൈസ് കമ്മിഷണറാകും. നിലവിലെ ജയിൽ മേധാവി ഡിജിപി ആർ ശ്രീലേഖയെ സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എഡിജിപി പത്മകുമാറിനെ കോസ്റ്റൽ പൊലീസിലേക്കും ടോമിൻ ജെ തച്ചങ്കരിയെ ബറ്റാലിയൻ ഡിജിപിയായും നിയമിച്ചു. ബി സന്ധ്യയാണ് കേരള പൊലീസ് അക്കാഡമി ട്രെയിനിംഗ് എഡിജിപി. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സഞ്ജയ് കുമാർ ഗുരുദിൻ തിരുവന്തപുരം റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം അഡീഷണൽ സിറ്റി കമ്മിഷണറുടെ ചുതമലയും ഇദ്ദേഹത്തിനായിരിക്കും.

ബറ്റാലിയന്‍ ഐജി ഇ ജെ ജയരാജിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായും തൃശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയായും നിയമിച്ചു.

Last Updated : Jun 7, 2019, 11:01 AM IST

ABOUT THE AUTHOR

...view details