കേരളം

kerala

ETV Bharat / briefs

ചെയർമാൻ കസേരയെ ചൊല്ലി രണ്ടില പിളരുമോ? - PJ Joseph

സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിക്കുകയാണ് ജോസ് കെ മാണി പക്ഷം. മാണി വിഭാഗം വിട്ടു നിന്നാലും പാർലമെന്ററി പാർട്ടി യോഗം ഉടൻ വിളിക്കും എന്നാണ് പി ജെ ജോസഫ് പക്ഷത്തിന്റെ നിലപാട്

കേരളാ കോൺഗ്രസ്സ്

By

Published : Jun 3, 2019, 4:21 PM IST

കോട്ടയം: കേരള കോൺഗ്രസിലെ അധികാരത്തർക്കത്തില്‍ വിട്ടുവീഴ്ചയില്ലാതെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും. സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ജോസ് കെ മാണി പക്ഷം ഉറച്ചുനില്‍ക്കുമ്പോൾ മാണി വിഭാഗം വിട്ടു നിന്നാലും പാർലമെന്ററി പാർട്ടി യോഗം ഉടൻ വിളിക്കും എന്നാണ് പി ജെ ജോസഫ് പക്ഷത്തിന്റെ നിലപാട്.

സി എഫ് തോമസിന്റെ പിന്തുണയോടെ ജോസഫിനെ നിയമസഭാകക്ഷി നേതാവായി തീരുമാനിക്കുമെന്നാണ് സൂചന. എന്നാൽ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടികാട്ടി ജോസ് കെ മാണി അനുകൂലികൾ ജൂൺ ഒമ്പതിന് തന്നെ സ്പീക്കറെ സമീപിക്കാനും സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കുന്ന ചെയർമാന്റെ അധ്യക്ഷതയിൽ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇത് പാർട്ടി കീഴ് വഴക്കമല്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

ചെയർമാൻ സ്ഥാനത്തിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിലെത്താൻ സാധിക്കാത്തത്. പാർട്ടി അധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകിയാൽ, പിജെ ജോസഫിനെ നിയമസഭാകക്ഷി നേതാവാക്കാൻ മാണി വിഭാഗം ഒരുക്കമാണ്. ജോസഫ് ഇതിന് തയാറാകാതെ വന്നതോടെ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും തർക്കത്തിലായി. ഇതിനിടെ സി എഫ് തോമസിനെ ചെയർമാൻ ആക്കിയുള്ള സമവായത്തിന് പി ജെ ജോസഫ് പക്ഷം തയ്യാറാണന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനം വിട്ടുള്ള സമവായങ്ങൾക്ക് ജോസ് കെ മാണി പക്ഷം തയ്യാറല്ല. സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ ജൂൺ പത്തിന് നിയമസഭ ചേരുന്നതിനു മുമ്പ് തന്നെ പാർട്ടി പിളർപ്പിലേക്കെത്തും.

ചെയർമാൻ കസേരയെ ചൊല്ലി രണ്ടില പിളരുമോ?

ABOUT THE AUTHOR

...view details