കശ്മീരില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാശ്‌മീരികളല്ലാത്തവര്‍ക്ക് പ്രദേശത്ത് തുടരാന്‍ അനുവദിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു
ശ്രീനഗര്‍:കാശ്‌മീരിലെ ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശപ്രകാരം കാശ്‌മീരികളല്ലാത്തവര്‍ക്ക് പ്രദേശത്ത് തുടരാന്‍ അനുവദിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു. വിളവെടുപ്പുകാലം കൂടി ആയതോടു കൂടി തൊഴിലാളികളില്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സമീപ ജില്ലകളായ ഷോപിയാന്‍, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആപ്പിള്‍ കൃഷി ചെയ്യുന്നത്. ഇവിടങ്ങളിലെ ആപ്പിള്‍ കര്‍ഷകരാണ് കൂടൂതല്‍ പ്രതിസന്ധിയിലായത്.
ആപ്പിള്‍ കര്‍ഷകരെ മാത്രമല്ല ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. കാശ്മീരിലേക്കുള്ള സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നിരോധിച്ചതോടുകൂടി വാണിജ്യരംഗത്തും തകര്‍ച്ച നേരിടാന്‍ തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.