സിനിമാ കോംപ്ലക്‌സില്‍ തീപിടിത്തം; കെട്ടിടത്തിന് അകത്തേക്ക് തീപടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി - കാസർകോട്
സിനിമാ പ്രദർശനത്തിനിടെയാണ് തീപിടിത്തമുണ്ടായത്.
fire
കാസർകോട്: കാർണിവൽ സിനിമ കോംപ്ലക്‌സിൽ തീപിടിത്തം. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. ജനറേറ്റർ മുഴുവനായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സിനിമാ പ്രദര്‍ശനത്തിന് ഇടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് അകത്തേക്ക് തീ പടരാത്തതിനാല്‍ ആളപായം ഒഴിവായി.