മലപ്പുറം: എല്ലാത്തരം തിന്മകളിൽ നിന്നും മാറി നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശമാണ് പുണ്യമാസം നൽകുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർഥനാ സമ്മേളന സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മാവിന്‍റെ വിശുദ്ധിയാണ് പ്രധാനം. ശരീരേച്ഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുണ്യമാസം നല്‍കുന്നത് നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശം: കാന്തപുരം - കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
ആത്മാവിന്‍റെ വിശുദ്ധിയാണ് പ്രധാനമെന്നും കാന്തപുരം
kanthapuram
ലൈലത്തുൽ ഖദ്‌റിന്‍റെ പുണ്യം തേടി നിരവധി വിശ്വാസികൾ സ്വലാത്ത് നഗറിലെ പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു. റമദാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും സംഗമിച്ച വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.
Last Updated : Jun 1, 2019, 10:58 AM IST