കേരളം

kerala

ETV Bharat / briefs

ബസിലെ മര്‍ദനം; സുരേഷ് കല്ലടക്കെതിരെ തെളവില്ലെന്ന് പൊലീസ് - ബസ്സില്‍

വൈകിട്ട് നാലരക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ പൂര്‍ത്തിയായത് രാത്രി 9.45ന്

സുരേഷ് കല്ലടയുടെ മൊഴിയെടുക്കുന്നു

By

Published : Apr 25, 2019, 5:16 PM IST

Updated : Apr 25, 2019, 10:49 PM IST

കൊച്ചി: കൊച്ചിയില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബസുടമ സുരേഷ് കല്ലടക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സുരേഷിനെ വിട്ടയച്ചത്. സുരേഷിനെ ആവശ്യമുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും ഇയാളുടെ ഫോണ്‍രേഖകളടക്കം പരിശോധിച്ചുവെന്നും തൃക്കാകര അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലര്‍ പറഞ്ഞു.

അതേസമയം ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ഖേദം പ്രകടിപ്പിച്ചു. സംഭവം തന്‍റെ അറിവോടയല്ലെന്നും കുറ്റക്കാരയവരെ ഒഴിവാക്കിയിട്ടുണ്ടെന്നും സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലരയോടെയാണ് സുരേഷ് കല്ലട എറണാകുളം തൃക്കാകര അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെത്തിയത്.

Last Updated : Apr 25, 2019, 10:49 PM IST

ABOUT THE AUTHOR

...view details