കേരളം

kerala

ETV Bharat / briefs

വനം വകുപ്പ് ഒരു ആനയെയും വിലക്കിയിട്ടില്ല: മന്ത്രി കെ രാജു

ഫേസ്ബുക്ക് കുറിപ്പില്‍ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന് വനംവകുപ്പ് മന്ത്രി കെ രാജു

കെ രാജു

By

Published : May 8, 2019, 8:11 PM IST

തിരുവനന്തപുരം:വനംവകുപ്പ് ഒരു ആനയെയും വിലക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജു. ഇതുവരെ അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും വനം വകുപ്പിന് പൂരം തടയാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി. " തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ 54 വയസ്സിലധികം പ്രായമുള്ള ആനയാണ്. കാഴ്ചക്കുറവുമുണ്ട്. നേരത്തെ പല തവണ ഇടഞ്ഞിട്ടുമുണ്ട്. അതു കണക്കിലെടുത്താണ് പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന കത്ത് നല്‍കിയത് " -മന്ത്രി പറഞ്ഞു.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details