കേരളം

kerala

ETV Bharat / briefs

കർഷകരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന : കെ. മുരളീധരൻ - vadakara

വയനാട്ടിലേക്ക് ഒരു ബദൽ റോഡിനായി പരിശ്രമിക്കുമെന്നും മുരളീധരൻ

കെ. മുരളിധരൻ

By

Published : Jun 15, 2019, 7:29 AM IST


കണ്ണൂർ: കർഷകരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്ന് വടകര നിയുക്ത എംപി കെ. മുരളീധരൻ. വയനാട്ടിലേക്ക് ഒരു ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നും മുരളീധരൻ കോഴിക്കോട് തൊട്ടിൽപാലത്ത് പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന നൽകും; കെ. മുരളിധരൻ

നാദാപുരം നിയോജക മണ്ഡലത്തിലെ നാദാപുരം, എടച്ചേരി, തൂണേരി, വളയം, വിലങ്ങാട്, മരുതോങ്കര, കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിൽ നൽകിയ സ്വീകരണ പരിപാടികളിൽ മുരളിധരൻ പങ്കെടുത്തു.കെ.പി.സി.സി. ജനറൽ സെക്രട്ടറി പ്രവീൺ കുമാർ, UDF നേതാക്കളായ സൂപ്പി നരിക്കാട്ടേരി, വി.എം. ചന്ദ്രൻ , കെ.ടി ജയിംസ്, കെ.പി രാജൻ, അഹമ്മദ് പുന്നക്കൽ, ജോൺ പൂതക്കുഴി തുടങ്ങിയവർ മുരളിധരനൊപ്പം പങ്കെടുത്തു.

ABOUT THE AUTHOR

...view details