കാസർകോട്: കാസര്‍കോട് നഗരസഭാ പരിധിയിലെ ബാങ്കോട് മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടികളടക്കം 22 പേർ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. സ്ഥലത്തെ മൂന്ന് കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബില്‍ പരിശോധനക്ക് നല്‍കിയിട്ടുണ്ട്. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. ഓവുചാലുകളും മറ്റു ജലസ്രോതസ്സുകളും ഉൾപ്പെടെയുള്ളവ ശുദ്ധീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജലസ്രോതസ്സുകളിൽ ഏതെങ്കിലുമൊന്ന് മലിനമായതാകാം രോഗകാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കാസര്‍കോട് മഞ്ഞപ്പിത്തം പടരുന്നു - മഞ്ഞപ്പിത്തം
ജലസ്രോതസ്സുകളിൽ ഏതെങ്കിലുമൊന്ന് മലിനമായതാകാം രോഗകാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്
കാസര്‍കോട് മഞ്ഞപ്പിത്തം പടരുന്ന പ്രദേശത്ത് ശുചീകരണം നടത്തുന്നു
പ്രദേശത്ത് ആയുർവേദ, അലോപ്പതി വിഭാഗങ്ങൾ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. വരുംദിവസങ്ങളിൽ പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ മെഡിക്കൽ ക്യാമ്പുകള്‍ നടത്തും.
Last Updated : Apr 26, 2019, 8:54 PM IST