കേരളം

kerala

ETV Bharat / briefs

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു - Shopian

ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം

file

By

Published : May 12, 2019, 10:50 AM IST

ഷോപ്പിയാന്‍:ഹിന്ദ് സിതാപൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളും വെടിയുണ്ടകളും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പരശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെ സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതു വരെ ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും സുരക്ഷസേനയുമായുള്ള വെടിവെപ്പില്‍ മൂന്നു ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details