കേരളം

kerala

ETV Bharat / briefs

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു - attack

ജമ്മു കശ്മീരിലെ അനന്ത്‌നാഗിലാണ് ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ  സുരക്ഷാ സേന വധിച്ചു

അനന്ത്നാഗില്‍ ഭീകരാക്രമണം; 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

By

Published : Jun 13, 2019, 2:14 AM IST

Updated : Jun 13, 2019, 3:47 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്

5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

അനന്ത്‌നാഗിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെ.പി.റോഡിലായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ രണ്ട് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

Last Updated : Jun 13, 2019, 3:47 AM IST

ABOUT THE AUTHOR

...view details