ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി - ഡി ജി പി ജേക്കബ് തോമസ്
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ക്രൈംബ്രാഞ്ച് അനുമതി തേടിയത്
ഡി ജി പി ജേക്കബ് തോമസ്
തിരുവനന്തപുരം:അനുമതിയില്ലാതെ പുസ്തകമെഴുതിയ സംഭവത്തിൽ ഡി ജി പി ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ക്രൈംബ്രാഞ്ച് അനുമതി തേടിയത്. സർവ്വീസിലിരിക്കെ പുസ്തകമെഴുതാൻ സർക്കാർ അനുമതി വേണമെന്ന ചട്ടം ലംഘിച്ചതിന് ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി അനുമതി നൽകിയിരുന്നു.