കേരളം

kerala

ETV Bharat / briefs

ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലന്‍റ് ; 700 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്യും

കുറഞ്ഞത് ഒരു ഓക്‌സിജൻ ജനറേറ്ററും 365 വെന്‍റിലേറ്ററുകളും ഉൾപ്പെടെ കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കൂടി സംഭാവന ചെയ്യാൻ നടപടി

Ireland offers Covid assistance to India ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലന്‍റ് ഇന്ത്യക്ക് സഹായവുമായി അയർലന്‍റ് ഇന്ത്യ Covid assistance to India India Covid Covid 19 കൊവിഡ് കൊവിഡ് 19 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ oxygen concentrators ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് എച്ച്എസ്ഇ health service executive hse
Ireland offers Covid assistance to India

By

Published : Apr 29, 2021, 11:45 AM IST

ഡബ്ലിൻ: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്ക് 700 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്‌തതായി ഐറിഷ് സർക്കാർ അറിയിച്ചു. കുറഞ്ഞത് ഒരു ഓക്‌സിജൻ ജനറേറ്ററും 365 വെന്‍റിലേറ്ററുകളും ഉൾപ്പെടെ കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ നടപടി ആയതായും അതിനായുള്ള ഗതാഗത ക്രമീകരണങ്ങൾ സജ്ജമാക്കിയതായും അധികൃതർ പ്രസ്‌താവനയിൽ പറയുന്നു.

Also Read:ഇന്ത്യയ്‌ക്ക് പിന്തുണയുമായി കോമൺവെൽത്ത്; വൈദ്യസഹായം എത്തിക്കും

മഹാമാരി നിയന്ത്രണത്തിന്‍റെ ഭാഗമായി അയർലന്‍റിലെ പൊതുജനാരോഗ്യ സേവനത്തിന്‍റെ നേതൃത്വം വഹിക്കുന്ന ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) വാങ്ങിയ സ്‌റ്റോക്കുകളിൽ നിന്നാണ് ഇന്ത്യയിലേക്ക് സംഭാവന ചെയ്യുന്നത്. ഇന്ത്യ സഹായം അഭ്യർഥിച്ചതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ ഏകോപന ശ്രമത്തിന്‍റെ ഭാഗമായാണ് അയർലന്‍റ് അടിയന്തിര സഹായം എത്തിക്കുന്നതെന്ന് ഐറിഷ് മന്ത്രി ഡരാഗ് ഒബ്രൈയാൻ അറിയിച്ചു.

ABOUT THE AUTHOR

...view details