ലാഹോര്‍; രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന വിഷയത്തില്‍ അശ്രദ്ധ കാണിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും പാക് ക്രിക്കറ്റിലെ ആരോഗ്യമേഖലയിലെ ജീവനക്കാരെയും വിമര്‍ശിച്ച് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. അടുത്തതായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടത്തിനുള്ള 30 അംഗ പാകിസ്ഥന്‍ സംഘത്തിലെ ഒമ്പത് താരങ്ങള്‍ക്ക് പിസിബി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൂടാതെ ജീവനക്കാരനും വൈറസ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച താരങ്ങളെ പിസിബി അവഗണിക്കുന്നത് തെറ്റായ സമീപനമെന്ന് ഇന്‍സമാം
കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫോണ്‍ കോള്‍ പോലും പിസിബി അവഗണിക്കുന്നതായാണ് പരാതി ഉയരുന്നത്
പ്രതിസന്ധി ഘട്ടത്തില്‍ പിസിബി പിന്തുണ നല്‍കുന്നില്ലെന്ന് പരിശോധനാ ഫലം പോസിറ്റീവായ താരങ്ങള്‍ പരാതിപ്പെടുന്നതായി ഇന്‍സമാം പറഞ്ഞു. ഇവരുടെ ഫോണ്‍ കോളുകള്‍ പിസിബിയിലെ ആരോഗ്യ വിഭാഗം അവഗണിക്കുകയാണ്. ഇതെല്ലാം മോശമാണെന്നും ഇന്‍സമാം പറഞ്ഞു. പരിശോധനയല്‍ പോസിറ്റീവെന്ന് കണ്ടെത്തിയ താരങ്ങളെ വീടുകളിലേക്ക് അയക്കുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ജൂണ്‍ 28നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര ആരംഭിക്കേണ്ടത്. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് അവിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുക.