കേരളം

kerala

ETV Bharat / briefs

പാക് ദേശീയ ദിനാചരണത്തിൽ ഇന്ത്യ പങ്കെടുത്തില്ല

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹുറിയത് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇന്ത്യ-പാക്

By

Published : Mar 23, 2019, 2:35 AM IST

ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ ഇന്നലെനടന്ന പാക് ദേശീയ ദിനാചരണത്തിൽ ഇന്ത്യ പങ്കെടുത്തില്ല. ജമ്മു കശ്മീരിലെ ഹുറിയത് കോൺഫറൻസ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യപിൻമാറിയത്.

എല്ലാ വർഷവും മാർച്ച് 23നാണ് പാക് ദേശീയ ദിനാചരണം ആചരിക്കുന്നത്. എന്നാൽ ഇത്തവണ മാർച്ച് 22ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹുറിയത് നേതാക്കളുമായുള്ള പാകിസ്ഥാന്‍റെ ഇടപെടലുകളെ ഇന്ത്യ മുമ്പും എതിർത്തിരുന്നു. കഴിഞ്ഞ മാസം ലണ്ടനിൽ വച്ചു നടന്നൊരു ചടങ്ങുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, ഹുറിയത് നേതാക്കളായ സയ്യ്ദ് അലി ഷാ ഗീലാനി, മിർവൈസ് ഉമർ ഫറൂഖ് എന്നിവരുമായി ടെലഫോണിൽ നടത്തിയ ചർച്ചക്കെതിരെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഹുറിയത് നേതാക്കൾ ദേശീയ ദിനാചരണത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യ എതിർത്തിരുന്നില്ല. എന്നാൽ ഫെബ്രുവരി 14ന്നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെപശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details