കേരളം

kerala

ETV Bharat / briefs

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന

കള്ളപ്പണം പിടിച്ചെടുക്കാനാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിവരം. ഒന്‍പത് കോടിയിലേറെ രൂപ പിടിച്ചെടുത്തു.

രാജ്യത്തെ 50 ഇടങ്ങളിൽ ആദായ നികുതിവകുപ്പ് പരിശോധന

By

Published : Apr 7, 2019, 4:40 PM IST

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെയും അടുത്ത സുഹൃത്തിന്‍റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് . ഡല്‍ഹിയിലെയും ഇന്‍ഡോറിലെയും വീടുകളായിരുന്നു റെയ്ഡ്. മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കട്കറിന്‍റെ ഇന്‍ഡോറിലെ വീട്ടില്‍ നിന്ന് ഒന്‍പത് കോടിയിലേറെ പിടിച്ചെടുത്തു. പ്രവീൺ കക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് തന്നെ കമൽ നാഥ് ജീവനക്കാരുടെ പട്ടികയിൽ നിന്ന് നീക്കിയതായും റിപ്പോർട്ടുണ്ട്.

ഡൽഹിയിലെ ആദായനികുതി ഓഫീസർമാർ രാവിലെ മൂന്ന് മണിക്ക് കട്കറിന്‍റെ വീട്ടിൽ എത്തി റെയ്ഡ് നടത്തുകയായിരുന്നു . ഇതേ സമയത്ത് തന്നെ അടുത്തുളള ഒരു ഷോറൂമിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ 200 ആദായനികുതി വകുപ്പ് ഓഫീസർമാർ പങ്കെടുത്തു. റെയ്ഡുകളെക്കുറിച്ച് ചോദിച്ചപ്പോൾ കമൽനാഥ് പ്രതികരിക്കാൻ തയ്യാറായില്ല. കൊൽക്കത്തയിലെ വ്യവസായിയായ പരസ് മാൽ ലോധയുടെ വീട്ടിലും ഇൻകം ടാക്സ് ഓഫീസർമാർ പരിശോധന നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details