ഇടുക്കിയിൽ വെയ്റ്റിങ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി; നാല് പേർക്ക് പരിക്ക് - ലോറി അപകടം
ഗുരുതരമായി പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി ജോമോനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
accident
ഇടുക്കി:കുമളിക്ക് സമീപം സ്പ്രിങ് വാലിയിൽ വെയ്റ്റിങ് ഷെഡിലേക്ക് ലോറി ഇടിച്ചുകയറി നാലുപേർക്ക് പരിക്കേറ്റു. വെള്ളാരംകുന്ന് സ്വദേശികളായ രണ്ട് പേർക്കും, രണ്ട് തമിഴ്നാട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി ജോമോനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ നനയാതിരിക്കാൻ വെയിറ്റിങ് ഷെഡിലേക്ക് കയറി നിന്നവർക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
Last Updated : May 29, 2019, 10:02 PM IST