തിരുവനന്തപുരം:കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഈ മാസം 10 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. ഉയരെ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. സംസ്ഥാന ശിശുക്ഷേമസമിതിയാണ് മേള സംഘടിപ്പിക്കുന്നത്. ലോകസിനിമകൾ അടക്കം 70 ചിത്രങ്ങൾ അഞ്ച് തിയേറ്ററുകളിലായി പ്രദർശിപ്പിക്കും. 'അരുമകളാണ് മക്കൾ. അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിൻറെ കടമ' എന്നതാണ് ഈ വർഷത്തെ മേളയുടെ സന്ദേശം.
കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഈ മാസം പത്തിന് - 'അരുമകളാണ് മക്കൾ. അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിൻറെ കടമ'
സംസ്ഥാന ശിശുക്ഷേമസമിതി ആണ് മേള സംഘടിപ്പിക്കുന്നത്. ലോകസിനിമകൾ അടക്കം 70 ചിത്രങ്ങൾ അഞ്ച് തിയേറ്ററുകളിലായി പ്രദർശിപ്പിക്കും
കുട്ടികൾ അണിയിച്ചൊരുക്കിയ 17 ഹ്രസ്വചിത്രങ്ങൾ മത്സര വിഭാഗത്തില്‍ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചെണ്ണം മേളയിൽ ഉൾപ്പെടുത്തും. ഇവയിൽനിന്ന് ചിത്രം, നടൻ, നടി എന്നീ വിഭാഗങ്ങളിൽ ബാലതാര അവാർഡുകൾ നൽകും. കൈരളി, നിള, ശ്രീ, കലാഭവൻ, ടാഗോർ തിയേറ്ററുകളിലാണ് പ്രദർശനം നടക്കുക. സംസ്ഥാനത്തെ ആദിവാസി മേഖലകളിലും അനാഥാലയങ്ങളിലും നിന്നുള്ള കുട്ടികൾക്ക് ചിത്രങ്ങൾ കാണുന്നതിന് തലസ്ഥാനത്ത് താമസസൗകര്യം അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം അല്ലാതെ എത്തുന്ന കുട്ടികൾക്കും ചിത്രങ്ങൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് ആറിന് ടാഗോർ തിയേറ്ററിൽ പൊതുജനങ്ങൾക്കായി സൗജന്യ പ്രദർശനവും ഉണ്ടാകും.