ഹൈദരാബാദ്:സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ യുവതിയെ കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവുശിക്ഷ. ചിന്താല്‍ സ്വദേശി മരിയഷെട്ടി ശിവ രാമകൃഷ്ണനെയാണ് ഭാര്യ ലക്ഷ്മി ഗംഗ ഭവാനിയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്.
സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം - Hyderabad
ഹൈദരാബാദിലാണ് സംഭവം. പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 1500 രൂപ പിഴയുമുണ്ട്
imprisonment
സ്ത്രീധനത്തിന്‍റെ പേരില്‍ ലക്ഷ്മിയെ നിരന്തരം ഉപദ്രവിക്കുമായിരുന്ന ഇയാള്‍, ചിന്താലിലെ വീട്ടില്‍ വച്ചായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് നെഞ്ചിലും മുഖത്തുമേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വീപ്പയില്‍ തള്ളുകയും മേദക് ജില്ലയിലെ നല്ലവേള്ളിക്കടുത്തുള്ള വനത്തിനുള്ളില്‍ ഉപേക്ഷിക്കുകയും ചെയ്തു. എല്‍. ബി. നഗറിലെ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയുടെ വിധിയില്‍ കഠിന തടവിനു പുറമേ 1500 രൂപയുടെ പിഴയും വിധിച്ചു.